കോഴിക്കോട് : കോഴിക്കോട് നിന്ന് ബസ്സിൽ കയറി കുന്ദമംഗലം ബസ്റ്റാന്റിൽ ഇറങ്ങുന്ന നിരവധിയാളുകളുടെ സ്വർണ്ണമാണ് നിത്യേനയെന്നോണം നഷ്ടപ്പെടുന്നത്.പലപ്പോഴും അപഹരിക്കപ്പെടുന്ന വിവരം അറിയാതെ പോവുന്നു.കഴിഞ്ഞ ദിവസം തമിഴ് മോഷ്ടാക്കളായ മൂന്ന് സ്ത്രികളെ കുന്ദമംഗലം പോലീസ് ബസ്സിൽ നിന്നും മോഷ്ടിച്ച സ്വർണ്ണമാലയടക്കം പിടികൂടിയിരുന്നു .കൈക്കുഞ്ഞുമായി ബസ്സിൽ കയറി തന്ത്രത്തിൽ കളവ് നടത്തി മുങ്ങുന്ന സംഘമായിരുന്നു ഇവർ. സ്വകാര്യ ബസ്സു ക ളിൽ മാന്യമായ വസ്ത്രം ധരിച്ചെത്തുന്ന ഇവരെ ഒറ്റനോട്ടത്തിൽ ആരും സംശയിക്കുകയില്ല. പല സ്ഥലങ്ങളിലും ഇപ്പോൾ ആഭരണവും പണവും നഷ്ടപ്പെട്ട ബോർഡുകൾ പതിവ്കാഴ്ചയാണ് .
തിരക്കുള്ള ബസ്സുകളിലാണ് മോഷ്ടാക്കൾ കയറുന്നത്. കുട്ടിക്കള്ളന്മാരുടെഎണ്ണത്തിൽ വൻ വർദ്ധനവാണ് അടുത്ത കാലത്തായി കൂടിയിരിക്കുന്നത്. ഇത് പോലീസിനെ ഏറെ കുഴക്കൂന്നുണ്ട് .കോഴിക്കോടിന്റെ പരിസര പ്രദേശങ്ങളിൽ നിരവധി കഞ്ചാവ് ലഹരി വസ്തുക്കൾ വില്പന നടത്തുന്ന യുവാക്കളെയാണ് എക്സൈസും,പോലീസും.മററ്നെർക്കോട്ടി വിഭാഗങ്ങളൂം ചേർന്ന് വിവിധയിടങ്ങളിൽ നിന്നായി പിടികൂടിയത്. അത് കൊണ്ട് തന്നെ നാം ഉണ്ടർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.