GLOBAL International Trending

ലാഹോറില്‍ മൂന്ന് തുടര്‍ സ്ഫോടനങ്ങള്‍; അപകട സൈറണ്‍ മുഴങ്ങി; പരിഭ്രാന്തിയോടെ ജനം പരക്കംപാഞ്ഞു;

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോറില്‍ മൂന്ന് തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വാള്‍ട്ടന്‍ വിമാനത്താവളത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. അപകട സൈറണ്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും ഇറങ്ങി ഓടിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാല്‍ നഗര്‍, നസീറാബാദ് എന്നിവിടങ്ങളിലും സ്ഫോടനശബ്ദം കേട്ടതായി പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടുന്നിന്റെയും, പുക മേഘങ്ങള്‍ ഉയരുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ‘സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ആക്രമിച്ചിരുന്നു. ഇന്ത്യന്‍ ആക്രമണം കഴിഞ്ഞ് ഒരു ദിവസം കഴിയുമ്പോഴാണ് ലാഹോറില്‍ തുടര്‍ സ്ഫോടനമുണ്ടായിരിക്കുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!