കുന്ദമംഗലം :ലോക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുക എന്ന ആവിശ്യം ഉന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസിന്റെ സത്യാഗ്രഹം സംഘടിപ്പിച്ചു . സെക്രട്ടേറിയറ്റിന് മുന്നിലും,കേരളത്തിലെ 280ബ്ലോക്ക് പട്ടിക ജാതി വികസന ആഫീസുകൾക്ക് മുന്നിലും രാവിലെ 10മുതൽ11വരെ ഒരുമണിക്കൂർ സമയമാണ് സത്യാഗ്രഹം നടത്തിയത്.
ഭാരതിയ ദളിത് കോൺഗ്രസ്സ്. കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി ഓഫീസ്സ് ഉപരോധം -സംസ്ഥാന സെക്രട്ടറി ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു ബൈജു അധ്യക്ഷത വഹിച്ചു.
ലോക്ക് ഡൗൺ മൂലം കഴിഞ്ഞ ഒന്നരമാസക്കാലമായി തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയാണ് പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക്. കേന്ദ്ര സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള ഫ്രീ റേഷൻ മാത്രമാണ് ആകെ ലഭിച്ചിട്ടുള്ള ആശ്വാസമെന്നും. കേരളത്തിലെ മറ്റെല്ലാ ജനവിഭാഗങ്ങൾക്കും വിവിധ സാമ്പത്തിക സഹായങ്ങൾ സർക്കാരും ബോർഡ്-കോർപ്പറേഷൻ തലത്തിലും ഒക്കെ നൽകിയിട്ടുണ്ടെങ്കിലും സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള അധസ്ഥിത ജനവിഭാഗങ്ങൾക്ക് നാളിതുവരെ ഒരു സാമ്പത്തിക സഹായവും ലഭ്യമായിട്ടില്ല എന്നും ഉന്നയിച്ചാണ് സത്യാഗ്രഹം നടത്തിയത്. മേയ്,ജൂൺ,ജൂലൈ മാസങ്ങളിൽ ഒരു പട്ടികജാതി കുടുംബത്തിന് ഒരുമാസം 5000രൂപയെങ്കിലും ആശ്വാസ ധനസഹായം അനുവദിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും സമരത്തിൽ ഉന്നയിച്ചു .
.