അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന കാർത്തിക്ക് (23) മരിച്ചു. മഞ്ഞപ്പിത്തവും കിഡ്നി സംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് കടുത്ത പനിയെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകവെയാണ് മരണം. ഷോളയൂർ വരഗം പാടി സ്വദേശിയാണ് ഈ യുവാവ്.
മൂന്ന് ആഴ്‍ച്ച മുൻപ് കോയമ്പത്തൂരിൽ ഒരു മരണാനന്തര ചടങ്ങുകളിൽ ഇയാൾ പങ്കെടുത്തിരുന്നു. ഇതിനെ തുടർന്ന് ഇയാൾ കോവിഡ് നിരീക്ഷണത്തിൽ ആയിരുന്നു.കോയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29 ന് കാട്ടിലൂടെ നടന്നാണ് യുവാവ് തിരിച്ചെത്തിയത് .