Trending

കെൽട്രോൺ വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ്ങ്, അനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് ലാപ് ടോപ് ടെക്‌നോളജി (12 മാസം), സർട്ടിഫിക്കറ്റ്‌കോഴ്‌സ് ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിൻന്റനൻസ് (3 മാസം) എന്നിവയാണ് ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ്ങ് കോഴ്‌സുകൾ.

അനിമേഷൻ വിഭാഗത്തിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ്  (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ് (6 മാസം), സർട്ടിഫിക്കറ്റ്‌കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ്ഡിസൈനിംഗ്, സർട്ടിഫിക്കറ്റ്‌കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽഇഫക്ട്‌സ് (3 മാസം) എന്നിവയാണ് കോഴ്‌സുകൾ.

എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കായി ഹെഡ്ഓഫ്‌സെന്റർ, കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി വിമൻസ് കോളേജ്‌റോഡ്, വഴുതയ്ക്കാട്.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-2325154.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!