International News

കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയുമായി പങ്കെടുത്തത് മലയാളി

കാപിറ്റോള്‍ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി പങ്കെടുത്തത് മലയാളി. എറണാകുളം സ്വദേശി വിന്‍സെന്റ് സേവ്യര്‍ പാലത്തിങ്കലാണ് ദേശീയ പതാക ഉയര്‍ത്തിയത്. മാന്യമായ സമരത്തിലാണ് പങ്കെടുത്തത്‌.കലഹത്തിന് പോയതല്ലെന്നും വണ്‍ മില്യണ്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നുവെന്നും വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വൈറലായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജിനീയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വിന്‍സന്റാണ് പതാക ഉയര്‍ത്തിയതെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. സമാധാനപരമായി സമരം നടത്തുന്നതിനിടെ നുഴഞ്ഞു കയറിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് വിന്‍സെന്റ് പറയുന്നു .മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കിയ സംഭവമെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ശശി തരൂര്‍ എം.പി, ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി, ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി എന്നിവരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!