വലതു മുന്നണിയെ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കാന്‍ യുഡിഎഎഫ് തീരുമാനം. യാത്ര എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലാണ് ആസൂത്രണം ചെയ്യുന്നത്.
ജനുവരി 11 ഓടെ യുഡിഎഫ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കും. ജനുവരി 11 ന് മുന്നണി നേതൃയോഗം ചേര്‍ന്ന് ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചയുടെ തിയ്യതി നിശ്ചയിക്കും. മാണി ഗ്രൂപ്പും എല്‍ജെഡിയും മുന്നണി വിട്ടതിനാല്‍ ഒഴിവ് വരുന്ന സീറ്റുകളില്‍ വിഭജനം നടത്താനുണ്ട് യുഡിഎഫിന്. ജോസഫ് ഗ്രൂപ്പിന് കുറച്ചു സീറ്റുകള്‍ നല്‍കിയാലും ബാക്കി സീറ്റുകളിലാണ് തീരുമാനമുണ്ടാകേണ്ടത്.
എന്‍സിപി മുന്നണിയിലേക്ക് വന്നാല്‍ അവര്‍ക്കും സീറ്റ് നല്‍കേണ്ടതുണ്ട്. ലീഗ് അടക്കമുള്ള കക്ഷികള്‍ അധികം സീറ്റുകളില്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്.

