സ്വർണ വില വീണ്ടും കുത്തനെ ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 28320 രൂപയും ഗ്രാമിന് 3540 രൂപയുമാണ് ഇന്നത്തെ സ്വർണ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഓക്ടോബർ ആദ്യ സ്വർണ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞിരുന്നെങ്കിലും പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. വീണ്ടും വില 28000ന് മുകളിലേയ്ക്ക് ഉയർന്നു.
ഒക്ടാബറിലെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 27520 രൂപയാണ്. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 27680 രൂപയായിരുന്നു. കൂടാതെ കഴിഞ്ഞ മാസം സ്വർണത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റെക്കോർഡ് വിലയും രേഖപ്പെടുത്തിയിരുന്നു.

