Local News

കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ച കേരള പൊലീസ് സേനയെ മന്ത്രി ടി പി രാമകൃഷ്ണൻ അഭിനന്ദിച്ചു

ശാസ്ത്രീയവും സൂക്ഷ്മവുമായ അന്വേഷണം നടത്തി കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ച
കേരള പൊലീസ് സേനാംഗങ്ങളെ മന്ത്രി ടി.പി രാമകൃഷ്ണൻ അഭിനന്ദിച്ചു. ഒരു കുടുംബത്തിലെ ആറു പേർ പതിനാറ് വർഷങ്ങൾക്കിടയിൽ പലപ്പോഴായി കൊലചെയ്യപ്പെട്ട സംഭവങ്ങൾക്കു പിന്നിലുള്ളവരെ കണ്ടെത്തിയ അന്വേഷണ സംഘാംഗങ്ങൾ കേരള പൊലീസ് സേനയുടെ മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പ്രശംസനീയമായ നിലയിൽ ചുമതല നിർവഹിച്ച അന്വേഷണ സംഘാംഗങ്ങളെയും അന്വേഷണത്തിന് നേതൃത്വം നൽകുന്നവരെയും മന്ത്രി അഭിനന്ദിച്ചു.

കൂടത്തായിയില്‍ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയെന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരനെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. വടകര റൂറല്‍ എസ്.പി. ഓഫീസില്‍വെച്ച് ചോദ്യം ചെയ്യുന്നത്. ഇവര്‍ക്കുപിന്നാലെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും, ഇയാളുടെ പിതാവിനെയും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ജോളിയും ജ്വല്ലറി ജീവനക്കാരനും കുറ്റസമ്മതം നടത്തിയെന്നും വിവരമുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!