News

കശ്മീർ ശാന്തമെന്ന സർക്കാർ വാദം പൊളിഞ്ഞു; വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തി

താന്‍ വീട്ടുതടങ്കലിലാണെന്നു മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. കശ്മീർ സാധാരണ നിലയാണെന്ന കേന്ദ്രസര്‍ക്കാരിന്റ വ്യാജ അവകാശവാദങ്ങളെ തുറന്നുകാട്ടുന്നതാണിതെന്നും അവര്‍ പറഞ്ഞു.

”ഭരണകൂടത്തിന്റെ അഭിപ്രായത്തില്‍, കശ്മീരിലെ സ്ഥിതി സാധാരണയില്‍നിന്ന് വളരെ അകലെയാണ്,”എന്ന നിലയിലാണ് ഈ നടപടി സ്വീകരിച്ചതെന്നു മെഹ്ബൂബ പറഞ്ഞു

അഫ്ഗാന്‍ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീരികള്‍ക്ക് അത് മനപ്പൂര്‍വം നിഷേധിക്കുന്നു. ഭരണകൂടം പറയുന്നതനുസരിച്ച് കശ്മീരില്‍ സ്ഥിതി സാധാരണയില്‍നിന്ന് വളരെ അകലെയായതിനാല്‍ ഞാന്‍ ഇന്ന് വീട്ടുതടങ്കലിലാണ്. ഇത് സാധാരണ നില സംബന്ധിച്ച അവരുടെ വ്യാജ അവകാശവാദങ്ങളെ തുറന്നുകാട്ടുന്നു, ”മുഫ്തി ട്വീറ്റ് ചെയ്തു.വീടിന്റെ ഗെയിറ്റ് താഴിട്ടു പൂട്ടിയിരിക്കുന്ന ചിത്രവും അവർ പങ്കുവച്ചു. സുരക്ഷാപരമായ കാരണങ്ങളാലാണു മെഹ്ബൂബയ്ക്കു കുൽഗാം സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ചതെന്നു പൊലീസ് പറഞ്ഞു
വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരണത്തിനുശേഷം കശ്മീരില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണു മെഹ്ബൂബയുടെ ട്വീറ്റ്

http://pic.twitter.com/m6sR9vEj3S

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!