Kerala Local News

അറിയിപ്പുകൾ

സ്വർണക്കടകളിൽ പരിശോധന വ്യാപകമാക്കും: മുഖ്യമന്ത്രി
സ്വർണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വർണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന നികുതി ഇൻറലിജൻസ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചർച്ചചെയ്യാൻ ചേർന്ന ഉന്നതതലയോഗത്തിൽ
മുഖ്യമന്ത്രി പറഞ്ഞു.
നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളിൽ കർശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതൽ നടത്തുന്ന ഉദ്യോഗസ്ഥർക്ക് മതിയായ ഇൻസന്റീവ് നൽകണം. വലിയ സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി യോഗത്തിൽ ആരാഞ്ഞു.
ധനമന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, നികുതി സെക്രട്ടറി ശർമിള മേരി ജോസഫ്, സംസ്ഥാന ജിഎസ്ടി കമ്മീഷണർ രത്തൻ ഖേൽക്കർ തുടങ്ങിയവർ സംസാരിച്ചു.

കൈറ്റ് വിക്‌ടേഴ്‌സിന്റെ യുട്യൂബ് ചാനലിന് ‘ഗോൾഡൻ പ്ലേ ബട്ടൺ’ അംഗീകാരം
സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ യുട്യൂബ് വരിക്കാരുള്ള കൈറ്റ് വിക്‌ടേഴ്‌സ് ചാനലിന് ‘ഗോൾഡൻ പ്ലേ ബട്ടൺ’ അംഗീകാരം ലഭിച്ചു. പത്തു ലക്ഷത്തിൽ കൂടുതൽ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികത പരിശോധിച്ചാണ് യുട്യൂബ് ഈ അംഗീകാരം നൽകുന്നത്. നിലവിൽ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ പ്രധാനമായും സംപ്രേഷണം ചെയ്യുന്ന കൈറ്റ് വിക്‌ടേഴ്‌സിന്റെ itsvicters യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരുണ്ട്. നേരത്തെ സിൽവർ ബട്ടണും കൈറ്റിന് ലഭിച്ചിട്ടുണ്ട്.
കൈറ്റ് വിക്‌ടേഴ്‌സിന് ലഭിച്ച ഗോൾഡൺ പ്ലേ ബട്ടൺ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. പ്രൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.സി.ഇ കെ. മനോജ് കുമാർ, മീഡിയ കോർഡിനേറ്റർ അരുൺജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കിറ്റ്‌സിൽ എം.ബി.എ അഡ്മിഷൻ
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ എട്ടിന് രാവിലെ 10ന് കിറ്റ്‌സിന്റെ തൈക്കാടുള്ള ഓഫീസിൽ എത്തണം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും CAT/KMAT/CMAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9446529467/ 0471-2327707, www.kittsedu.org.

കെമിസ്ട്രി ഗസ്റ്റ് അധ്യാപക നിയമനം
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിലെ കെമിസ്ട്രി വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് സെപ്തംബർ 10ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ സഹിതം നേരിട്ടെത്തണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!