Entertainment News

എന്നും പ്രായം പിറകോട്ട് സഞ്ചരിക്കട്ടെ;പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

നടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍.മമ്മൂട്ടിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചാണ് താരം ആശംസകള്‍ അറിയിച്ചത്. ഇതിനോടകം തന്നെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ തരംഗമായിട്ടുണ്ട്.
‘ഞാന്‍ നിര്‍ത്തി. എങ്ങിനെയാണ് വാപ്പച്ചി നിങ്ങള്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ഈ ഫ്രെയിമില്‍ നില്‍ക്കാന്‍ പോലും കഴിയുക. മാഷാള്ള. ഞാന്‍ വാപ്പച്ചിയെ അനന്തമായി സ്‌നേഹിക്കുന്നു. വാപ്പച്ചിയുടെ കുടുംബമാവാന്‍ സാധിച്ചതില്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍. അങ്ങയെ ലോകം ആഘോഷിക്കുമ്പോള്‍ അത് ഞങ്ങള്‍ ഓര്‍ക്കും. പിറന്നാള്‍ ആശംസകള്‍ നേരുന്നു. പിന്നെ വാപ്പച്ചിക്ക് വയസ് പിന്നോട്ടാവട്ടെ എന്നും ആശംസിക്കുന്നു.’- ദുല്‍ഖര്‍ സല്‍മാന്‍

ഇതിനോടകം നിരവധി പേരാണ് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. നടന്‍ കമല്‍ഹാസന്‍ മലയാളത്തിലാണ് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.

മമ്മൂട്ടിക്ക് എഴുപത് വയസായെന്ന് അറിയില്ലായിരുന്നുവെന്നും തന്നേക്കാള്‍ ഇളയതായിരിക്കുമെന്നാണ് കരുതിയതെന്നും കമല്‍ ഹാസന്‍ പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!