തിരുവനന്തപുരം; കുളത്തൂപുഴയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സര്‍വീസിന്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ നിർദ്ദേശം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇക്കാര്യം ഉന്നയിച്ച് നടപടിയ്ക്ക് ശുപാർശ ചെയ്തു.
കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയാണ് പരാതിയുമായി വെള്ളറട പോലിസിനെ സമീപിച്ചത്. തുടര്‍ന്ന് ഭരതന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകനെതിരെ പോലിസ് കേസെടുക്കുകയായിരുന്നുകല്ലറ പാങ്ങോട് സ്വദേശി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

