മലപ്പുറം : പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് കടലിൽ അപകടത്തിൽപ്പെട്ടു. മൂന്നിടങ്ങളിലായി നടന്ന അപകടത്തിൽ ഒൻപത് പേരെയാണ് കാണാതായത്.
താനൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പേയി കാണാതായ അഞ്ചുപേരിൽ മൂന്നു പേർ കരയ്‌ക്കെത്തി. ഇനി രണ്ടു പേരെ കണ്ടെത്താൻ ഉണ്ട്. കോസ്റ്റ് ഗാർഡ് തെരച്ചിൽ ആരംഭിച്ചു.ബോട്ടിൽ വെള്ളം കയറിയതാണ് അപകടത്തിന് കാരണം. തൃശൂർ നാട്ടിക ഭാഗത്തുവച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. തിരച്ചിൽ തുടരുകയാണ്