Entertainment News

സംവിധായകനിൽ നിന്നും നടനിലേക്കുള്ള അദ്ദേഹത്തിന്റെ അനായാസമായ മാറ്റം താൻ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്; പൃഥ്വിരാജിനൊപ്പമുള്ള സിനിമാ അനുഭവം പങ്ക് വെച്ച് കനിഹ

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്രോ ഡാഡി. മോഹൻലാൽ നായകനാകുന്ന സിനിമയിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മീന, കനിഹ തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. ഇപ്പോൾ പൃഥിരാജിനോടൊപ്പം ഒന്നിച്ചഭിനയിച്ചതിനുള്ള സന്തോഷം പങ്ക് വെക്കുകയാണ് കനിഹ.

പൃഥ്വിരാജിന്റെ നിരവധി കഥാപാത്രങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നും കനിഹ പറയുന്നു.

‘അദ്ദേഹം നിരവധി വേഷങ്ങൾ ആടിത്തകർക്കുന്നത് കണ്ടിട്ടുണ്ട്. ഓരോ വേഷങ്ങളും വൈവിധ്യമാർന്ന രീതിയിൽ അവതരിപ്പിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നാറുണ്ട്. അദ്ദേഹത്തിനൊപ്പം സഹകരിക്കാൻ അതിയായ ആഗ്രഹമായുണ്ടായിരുന്നു. അവസാനം അത് സാധിച്ചു. അദ്ദേഹത്തിന്റെ സംവിധായകനിൽ നിന്നും നടനിലേക്കുള്ള അനായാസമായ മാറ്റം തീർത്തും അത്ഭുതകരമായ അനുഭവമായിരുന്നു. പൃഥ്വിരാജ് ഞാൻ അങ്ങയുടെ ഒരു ആരാധിയ്ക്കായാണ്’,പൃഥ്വിയോടൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് കനിഹ ഇൻസ്റ്റ ഗ്രാമിൽ കുറിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!