സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ എംഎ ബേബിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇരുവരും നിരീക്ഷണത്തിലായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 1251 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, ഇതിൽ 1061 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായിരിക്കുന്നത്.