സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. . രോഗം സ്ഥിരീകരിച്ചവരില്‍ 1061 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 73 പേരുടെ ഉറവിുടം വ്യക്തമല്ല. 77 പേര് വിദേശത്ത് നിന്നും വന്നവരാണ്. 94 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. സംസ്ഥാനത്ത് ഇന്ന് 816 പേരാണ് രോഗമുക്തി നേടിയത്.
സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി(68), കണ്ണൂര്‍ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരന്‍(60), എറണാകുളം ഇളമക്കര പി.ജി.ബാബു(60), ആലപ്പുഴ പൂച്ചക്കല്‍ സുധീര്‍(63) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
അഞ്ച് ജില്ലകളില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറില്‍ അധികമാണ്. തിരുവനന്തപുരം-289, കാസര്‍കോട്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123 എന്നിങ്ങനെയാണിത്. ഏറ്റവും കൂടുതല്‍ പേര് രോഗമുക്തി നേടിയത് തിരുവനന്തപുരത്താണ്; 150 പേര്. കഴിഞ്ഞ 24 മണിക്കൂറിനകം 27,608 സാമ്പിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.