മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ലയത്തില്‍ ആകെ ഉണ്ടായിരുന്നത് 78 പേരാണ്. 12 പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 58 പേരെ ഇനി കണ്ടെടുക്കാനുണ്ടെന്നാണ് വിവരം.
മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന് ദേവന് ആശുപത്രിയില്‍ എത്തിച്ചു. പളനിയമ്മ(50), ദീപന്(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.