കുന്ദമംഗലം: കാരന്തൂര്‍ ജംഗ്ക്ഷനിലെ കുഴിയില്‍ വീണ്ടും അപകടം. മഴയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ ചെലവൂര്‍ ആറേമൂന്ന് കാരാട്ട് ഇംമ്പ്യാന് എന്ന യുവാവിന് പരുക്കേറ്റു. അപകടത്തില്‍ ഇദ്ദേഹത്തിന്റെ വാഹനത്തിലിടിച്ച് അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോകുകയും ചെയ്തു, തുടര്‍ന്ന് കുന്ദമംഗലം പോലീസില്‍ വണ്ടി നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്.
കാരന്തൂര്‍ ജംഗ്ഷനിലെ കുഴിയില്‍ അപകടം തുടര്‍ക്കാഴ്ചയാണ്. നിരവധി വാഹനങ്ങള്‍ പോകുന്ന വഴിയില്‍ രൂപപ്പെട്ട കുഴിയില്‍ ദിവസവും നിരവധി പേരാണ് വീഴുന്നത്. ബൈക്ക് യാക്രക്കാര്‍ക്കാണ് കുഴി കൂടുതല്‍ അപകടം. മഴ പെയ്ത് കുഴിയില്‍ വെള്ളം നിറഞ്ഞത് അപകട സാധ്യത വര്‍ധിച്ചിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.