National News

ഭർത്താവ് ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ്; യുവതിക്കെതിരെ കേസ്

നഷ്ടപരിഹാരം തട്ടിയെടുക്കാൻ ഭർത്താവ് ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വ്യാജ സട്ടിഫിക്കറ്റ് ഹാജരാക്കിയ യുവതിക്കെതിരെ കേസ്. കട്ടക്ക് സ്വദേശിനിയായ യുവതിയാണ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം തട്ടിയെടുക്കാൻ വ്യാജ മരണ സർട്ടിഫിക്കറ്റുണ്ടാക്കിയത്. സംഭവത്തിൽ, യുവതിയുടെ ഭർത്താവ് തന്നെയാണ് പോലീസിൽ പരാതി നൽകിയത്.

ഗീതാഞ്ജലി ഗുപ്ത എന്ന യുവതിയാണ് തട്ടിപ്പിനു ശ്രമിച്ചത്. ട്രെയിൻ അപകടത്തിൽ പരുക്കേറ്റവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ എത്തിയ ഇവർ ആധാർ കാർഡ് സമർപ്പിച്ച് തൻ്റെ ഭർത്താവ് വിജയ് ദത്ത് മരണപ്പെട്ടെന്ന് അവകാശപ്പെട്ടു. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞത് തെറ്റാണെന്ന് മനസിലാക്കുകയും സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റുകൾ ആണെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നീടാണ് ഭർത്താവ് കേസ് നൽകിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!