Kerala News

പൂവച്ചലില്‍ യുഡിഎഫിന് ബിജെപി പിന്തുണ;അവിശ്വാസം പാസായി, എല്‍ഡിഎഫിന് ഭരണം നഷ്ടമായി

പൂവച്ചാല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ നല്‍കിയതോടെ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി.23 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. എല്‍.ഡി.എഫിന് 9 വാര്‍ഡുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ഏഴും, ബി.ജെ.പിക്ക് ആറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒന്നുമായിരുന്നു. കഴിഞ്ഞ രണ്ട് തവണയായി തുടര്‍ച്ചയായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തായിരുന്നു പൂവച്ചാല്‍. കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ ബി.ജെ.പിയുടെ ആറ് അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണച്ചു.
ഞ്ചായത്തില്‍ ഭരണസ്തംഭനമാണെന്നും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസം അവതരിപ്പിച്ചത്. ഒന്‍പതിനെതിരെ പതിനാല് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.
ബുധനാഴ്ചയാണ് പ്രസിഡന്റ് ടി.സനല്‍കുമാറിനെതിരെ വെള്ളനാട് ബി.ഡി.ഒക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. പതിനഞ്ച് ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. ബി.ജെ.പി പിന്തുണയില്ലാതെ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനാകില്ല. ബി.ജെ.പി പിന്തുണച്ചില്ലെങ്കില്‍ സി.പി.എം വീണ്ടും അധികാരത്തില്‍ എത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!