സംസ്ഥാനത്തെ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇതാദ്യമായാണ് ഒരു മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരണമുണ്ടായത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
നിലവിൽ മന്ത്രിയ്ക്ക് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്ന് അറിയില്ല. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല. വിവിഐപികൾക്ക് വേണ്ടി തയ്യാറാക്കിയ മുറിയിൽ തോമസ് ഐസകിനെ താമസിപ്പിക്കും. പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടും.

