Trending

സിൻസിലിക്ക് സേവനത്തിനിടെ നഷടപ്പെട്ട സ്കൂട്ടറിന് പകരം സമ്മാനമായി പുതു സ്കൂട്ടർ നൽകി ആദരിച്ചു

കുറ്റിക്കാട്ടൂർ: കരിപ്പൂർ വിമാനപകടത്തിൽ പരിക്കുപറ്റിയ സ്ത്രീകളെയും കുട്ടികളേയും, മഹാമാരിയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് മെഡിക്കൽ കോളേജിൽ പരിചരിച്ച ടീം വെൽഫെയർ വനിതാ വിംഗ് ക്യാപ്റ്റൻ സിൻസിലക്ക് പുതിയ സ്കൂട്ടർ സമ്മാനമായി കിട്ടി. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തിയാണ് ടീം വെൽഫെയറിന് വാഹനം നൽകിയത്.പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.വി ശാന്ത സിൻസിലി അഷ്റഫിന് താക്കോൽ നൽക്കി ആദരിച്ചു.വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ടി.പി.ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. വിമാനപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച പരിക്കേറ്റവരെ സഹായിക്കാൻ, സേവന സന്നദ്ധതയോടെ ഓടിയെത്തിയ സിൻസിലിയുടെയും ടീം വെൽഫെയർ പ്രവർത്തകരുടെയും വാർത്ത വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സേവനം കഴിഞ്ഞ് മടങ്ങവെയാണ് സ്കൂട്ടർ നഷ്ടപെട്ട വിവരം സിൻസിലി അറിയുന്നത്..വാർഡ് മെമ്പർ മഹിജകുമാരി, വുമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന വൈ. പ്രസിഡന്റ് സുബൈദ കക്കോടി എന്നിവർ സേവന പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത സിൻസിലി അഷ്റഫിന് പൊന്നാട അണിയിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്ലിഹ് പെരിങ്ങൊളം, പ്രഫ.പി.എൻ ഇമ്പിച്ചിക്കോയ, വി. മൈമൂന ടീച്ചർ, സിൻസിലി അഷ്റഫ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സമദ് നെല്ലിക്കോട്ട് സ്വാഗതവും സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!