Trending

തെങ്ങിന് തടം മണ്ണിന് ജലം ക്യാമ്പയിനുമായി കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌

ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്റെ സഹകരണത്തോടെ തെങ്ങിന് തടം ക്യാമ്പയിന് തുടക്കം കുറിച്ചു. ക്യാമ്പയിൻ
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌തല ഉദ്ഘാടനം ബഹു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിയിൽ അലവി പെരുവയൽ ഗ്രാമപഞ്ചായത്ത്‌ വാർഡ് 1 പെരിങ്ങോളം വെസ്റ്റ് മുൻ സി.ഡബ്ല്യൂ.ആർ.ഡി.എം സയന്റിസ്റ്റും കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ജല സാങ്കേതിക സമിതി അംഗവുമായ അബ്ദുൾ ഹമീദിന്റെ വീട്ടുവളപ്പിൽ വെച്ച് തെങ്ങിന് തടം എടുത്തുകൊണ്ട് നിർവഹിച്ചു. ചടങ്ങിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുബിത തൊട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. മുൻ സി.ഡബ്ല്യൂ.ആർ.ഡി.എം സയന്റിസസ്റ്റ് തെങ്ങിന് തടം എടുക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ സംബന്ധിച്ച് സംസാരിച്ചു. ചടങ്ങിൽ പെരുവയൽ പഞ്ചായത്ത്‌ മെമ്പർ പ്രീതി, പെരിങ്ങോളം വെസ്റ്റ് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ബിന്ദു, റെസിഡൻസ് അംഗങ്ങളായ ഷൈലജ ടീച്ചർ, ബാലകൃഷ്ണൻ മാഷ്, സുരേന്ദ്രൻ മാഷ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, ശ്രീഷ്ണ തുടങ്ങിയവർ സംസാരിച്ചു.

ഭൂഗർഭ ജലലഭ്യത കുറവുള്ള ജില്ലയിൽ സെമി ക്രിട്ടിക്കൽ ബ്ലോക്കുകളിൽ ഒന്നായ കുന്ദമംഗലം ബ്ലോക്കിൽ പരമാവധി ജലം മണ്ണിലേക്ക് ഇറക്കി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ പങ്കാളിതത്തോടെ പ്രവർത്തനം നടത്തുന്നത്.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുള്ള ദോഷഫലങ്ങൾ ലോകം മുഴുവൻ പ്രതിഫലിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങൾ ആണ് ഉണ്ടായികൊണ്ടിരിക്കുന്നത്.
മഴക്കാലത്ത് കൂടുതൽ ജലം ലഭ്യമാകുന്നു എന്നത് പോലെ വേനൽ കാലത്ത് കണക്ക് കൂട്ടലുകൾ തെറ്റിച്ച് ഭൂഗർഭജലനിരപ്പ് വലിയതോതിൽ താഴ്ന്ന് പോകുകയും കുടിവെള്ളത്തിനും മറ്റും ടാങ്കറുകളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകു കയും ചെയ്യുന്നുണ്ട്. തെങ്ങുകളുടെ ചുവട്ടിൽ തടമൊരുക്കി അതിൽ ജലം സംഭരിക്കുന്നത് ഭൂഗർഭജലനിരപ്പ് ഉയർത്തുന്നതിനു സഹായകരമാകും.

നമ്മുടെ നാട്ടിൽ പൊതുവെ തെങ്ങിന് തടമെടുക്കുന്നത് കുറഞ്ഞു വരുന്നതായി കാണുന്നുണ്ട്. ‘തെങ്ങിന് തടം മണ്ണിന് ജലം’ ക്യാമ്പയിനിലൂടെ തെങ്ങിന് ലഭിക്കുന്ന പരിചരണത്തെക്കുറിച്ചും ഭൂഗർഭജലനിരപ്പ് ഉയർത്തുന്നതിൽ തടങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചുമുള്ള ജനകീയ അവബോധമാണ് ലക്ഷ്യമിടുന്നത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷന്റെ സഹകരണത്തോടെ സന്നദ്ധപ്രവർത്തകരുടേയും കാർഷികരംഗവുമായി ബന്ധപ്പെട്ട സംഘടനകളുടേയും സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹായത്തോടെ നടത്തുന്ന ക്യാമ്പയിൻ പ്രവർത്തനത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ 8 പഞ്ചായത്തുകളിൽ ഓരോ പഞ്ചായത്തിലും 2500 തെങ്ങുകൾ എങ്കിലും തടമെടുക്കാൻ ആണ് ലക്ഷ്യമിടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!