Entertainment News

പുലര്‍ച്ചെ 5.12ന് മരണമാസ് എന്‍ട്രിയുമായി പ്രഭാസും പൃഥ്വിരാജും; സലാര്‍ പാര്‍ട്ട്-1 ടീസര്‍ പുറത്ത്

കന്നഡ സിനിമയുടെ തലവര മാറ്റിയ കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ സിനിമയുടെ ഒന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. സീസ് ഫയര്‍ എന്ന് പേരിട്ടിരിക്കുന്ന ഒന്നാം ഭാഗത്തിന്റെ ടീസർ ഇന്ന് പുലർച്ചെ 5.12നാണ് പുറത്തുവിട്ടത്.നിര്‍മാതാക്കളുടെ ഹൊംബാളെ ഫിലിംസ് യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്.പ്രേക്ഷകരുടെ മനസില്‍ ബാഹുബലിയായി അടയാളപ്പെട്ടിരിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസും മലയാളത്തിന്റെ അഭിമാനതാരം പൃഥ്വിരാജ് സുകുമാരനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

രണ്ട് മിനിറ്റില്‍ താഴെ ദൈര്‍ഘ്യം മാത്രമാണ് ടീസറിനുള്ളതെങ്കിലും സംഭവം കളറാണ്. ടിന്നു ആനന്ദിനെ കാണിച്ച് തുടങ്ങുന്ന ടീസര്‍ ചിത്രം കെജിഎഫ് പോലെ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്ന് തെളിയിക്കുന്നുണ്ട്. സിംഹവും കടുവയും ചീറ്റയും ആനയും ഒക്കെ അപകടകാരികളാണ്. പക്ഷേ ജുറാസിക് പാര്‍ക്കില്‍ അവരെ പേടിക്കേണ്ട.. കാരണം അവിടെ…. ഇത്തരമൊരു ഡയലോഗില്‍ നിന്നാണ് പ്രഭാസിന്റേയും പൃഥ്വിരാജിന്റേയും മാസ് എന്‍ട്രി.
ചിത്രത്തിന്റെ ടീസര്‍ പുലര്‍ച്ചെ പുറത്തുവിട്ടത് എന്തുകൊണ്ടാണെന്ന കണ്‍ഫ്യൂഷനിലാണ് നിലവില്‍ ആരാധകര്‍. 5.12ന് തന്നെ ടീസര്‍ പുറത്തുവിട്ടത് അത് കെജിഎഫില്‍ റോക്കി ഭായ് കടലില്‍ മുങ്ങുമ്പോള്‍ ക്ലോക്കില്‍ കാണിക്കുന്ന സമയം ആയതിനാലാണെന്ന് ചില വ്‌ളോഗര്‍മാര്‍ കണ്ടെത്തിയിട്ടുമുണ്ട്. ശ്രുജി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി മുതലായവ വലിയ താരനിരയും ചിത്രത്തിലുണ്ട്. സെപ്തംബര്‍ 28നാണ് ചിത്രത്തിന്റെ റിലീസ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!