താരതമ്യേന കുറഞ്ഞ പ്രീ-റിലീസ് പ്രൊമോഷനോടെ എത്തിയ ജൂഡ് ജോസഫിന്റെ 2018 മലയാള സിനിമാ പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവമാണ് സമ്മാനിച്ചത്. 2018 തിയേറ്ററിൽ ആളെ കയറ്റുന്ന കാഴ്ചയാണ് കാണുന്നത്. ഒരു ഇടവേളക്ക് ശേഷം ഹൗസ് ഫുൾ ബോർഡുകൾ തിയേറ്ററുകൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടാനും 2018 കാരണമായി.
ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ലെങ്കിലും ആദ്യ ദിനം ചിത്രം 1.85 കോടി രൂപ കേരള ബോക്സ് ഓഫീസിൽ നിന്ന് നേടി എന്നാണ് ട്വിറ്ററിൽ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ മികച്ച ടിക്കറ്റ് ബുക്കിംഗ് ആണ് തിയേറ്ററുകളിൽ ഉള്ളത്. അതുകൊണ്ട് തന്നെ മികച്ച വാരാന്ത്യ കളക്ഷൻ ജൂഡ് ആന്റണി ചിത്രത്തിന് സാധ്യമാകും എന്നാണ് വിലയിരുത്തൽ.
കുറഞ്ഞ പ്രമോഷനുകളും ഹൈപ്പുമാണ് 2018ന് പൊതുവിൽ ഉണ്ടായിരുന്നത്. എന്നാൽ ‘രോമാഞ്ച’ത്തിന് ശേഷം 2023ൽ മലയാളത്തിൽ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച മറ്റൊരു ചിത്രമായി മാറുകയാണ് ‘2018’. 2018ലെ പ്രളയം അതിജീവിച്ച കേരളത്തിൻ്റെ കഥയാണ് ‘എവരി വൺ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനിൽ എത്തിയ ചിത്രം.

