ഇന്ത്യയിൽ തങ്ങളുടെ ആദ്യ സ്റ്റോർ തുറക്കാനൊരുങ്ങി ആപ്പിൾ. ഏപ്രിലിൽ പ്രവർത്തനമാരംഭിക്കുന്ന സ്റ്റോർ ആപ്പിൾ BKC എന്നറിയപ്പെടും. ആപ്പിൾ BKC രൂപകല്പന ചെയ്തിരിക്കുന്നത് മുംബൈയുടെ തനതായ കാലി പീലി ടാക്സികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. ഇന്ത്യയിൽ സ്റ്റോർ തുറക്കാനുള്ള ചർച്ചകൾ ആപ്പിളിൽ വളരെക്കാലമായി സജീവമായിരുന്നു. തുടർന്നാണ്, മുംബൈയെ തങ്ങളുടെ ആദ്യ സ്റ്റോറിനുള്ള ഇടമായി അവർ കണ്ടെത്തിയത്. മുംബൈ കൂടാതെ ഡൽഹിയിലും ഉടനെ ഒരുസ്റ്റോറെ തുറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
പല തരത്തിലുള്ള ആപ്പിളിന്റെ ഉത്പന്നങ്ങളും സേവനങ്ങളും ഈ സ്റ്റോർ വഴി ലഭ്യമാകും. ആപ്പിളിന്റെ തനതായ ശൈലിയിൽ “ഹലോ മുംബൈ” എന്ന ആശംസ നല്കിയായിരിക്കും സ്റ്റോറിലേക്ക് ആളുകളെ കമ്പനി സ്വാഗത ചെയ്യുക. കൂടാതെ, തങ്ങളുടെ പുതിയ സ്റ്റോർ തുറക്കുന്നതിന്റെ ഭാഗമായി ആപ്പിളിന്റെ ആരാധകർക്ക് ആപ്പിൾ BKC പുതിയ വാൾപേപ്പർ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. കൂടാതെ, ആപ്പിൾ മ്യൂസിക്കിൽ പുതിയ പ്ലേയ് ലിസ്റ്റും ആരാധകർക്ക് ലഭ്യമാക്കും.
ഹലോ മുംബൈ ;ഇന്ത്യയിൽ ആദ്യ സ്റ്റോർ തുറക്കാനൊരുങ്ങി ആപ്പിൾ

