കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മൂന്ന് പൊതുമരാമത്ത്
റോഡുകളുടെ നവീകരണത്തിന് 6.8 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി
പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
മാവൂര്‍ കൂളിമാട് എരഞ്ഞിമാവ് റോഡിന് 6 കോടി, പന്തീര്‍പ്പാടം ജംഗ്ഷന്‍ സ്ഥലമെടുപ്പും നവീകരണവും 50 ലക്ഷം, കല്ലേരി ചെട്ടിക്കടവ് റോഡില്‍ കല്ലേരി ടൗണില്‍ ഡ്രൈനേജ് നിര്‍മ്മാണം 30 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചിട്ടുള്ളത്.
മണ്ഡലത്തിലെ നായര്‍കുഴി ഗവ. ഹയര്‍ സെക്കണ്ടറി, കൊടല്‍ നടക്കാവ് ഗവ. യു.പി എന്നീ സ്‌കൂളുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ച 1 കോടി രൂപ വീതമുള്ള പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്തതായും എം.എല്‍.എ പറഞ്ഞു.

