സി.പി.എമ്മിനെതിരേ ജാതിവിവേചനത്തിനും ഓട്ടോറിക്ഷാ കത്തിച്ചതിനും നടത്തിയ പോരാട്ടത്തിലൂടെ ശ്രദ്ധേയ ആയ കണ്ണൂരിലെ ചിത്രലേഖ നിര്യാതയായി. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.
പയ്യന്നൂർ എടാട്ട് സ്വദേശിയായിരുന്ന ചിത്രലേഖ വിവാഹം മുതൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുമായി തർക്കങ്ങൾ ഉണ്ടായിരുന്നു.
. ഇതിനിടെ 2005-ലും 2023-ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു. പിന്നിൽ സി.പി.എം. ആണെന്ന് ചിത്ര ലേഖ ആരോപിച്ചിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ജാതിവിവേചനം സംബന്ധിച്ച പരാതിയുമായും ചിത്രലേഖ സിപിഎമ്മിനെതിരേ രംഗത്തെത്തിയിരുന്നു. പയ്യന്നൂരിലായിരുന്ന സമയത്താണ് പ്രശ്നം ഉണ്ടായിരുന്നത്. ചിത്രലേഖ പിന്നീട് കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റുകയായിരുന്നു.