Entertainment

വാഹന വിപണിയിൽ പുതിയ നേട്ടം സ്വന്തമാക്കി ഹ്യുണ്ടായ്; വാഹനങ്ങളിൽ ആറ് എയർബാഗ്

മുംബൈ:വാഹനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ആറ് എയർബാ​ഗുകൾ അടിസ്ഥാന ഫീച്ചറായി അവതരിപ്പിച്ച് ഹ്യൂണ്ടായി. ഹ്യുണ്ടായി ഇന്ത്യയിൽ എത്തിക്കുന്ന എല്ലാ വാഹനങ്ങളിലും അടിസ്ഥാന വേരിയന്റുകൾ മുതലുള്ള മോഡലുകളിൽ ആറ് എയർബാഗ് നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എക്‌സ്റ്റർ ഉൾപ്പെടെ ഒടുവിലെത്തിയ മോഡലുകൾ ആറ് എയർബാഗേോട് കൂടിയാണ് ഹ്യൂണ്ടായി നിരത്തിലിറക്കിയത്. പുതിയ പ്രഖ്യാപനത്തിലൂടെ എല്ലാ മോഡലുകളിലും ആറ് എയർബാഗ് വീതം ഉറപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന നിർമാതാക്കൾ എന്ന വിശേഷണം ഹ്യുണ്ടായി സ്വന്തമാക്കി. കഴിഞ്ഞ ദിവസമാണ് ഹ്യുണ്ടായുടെ സെഡാൻ മോഡലായ വെർണയ്ക്ക് ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് ലഭിച്ചത്.

ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വാഹനനിരയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 13 മോഡലുകളാണുള്ളത്. ഇതിൽ ഭൂരിഭാഗം മോഡലുകളിലും ഇതിനോടകം തന്നെ ആറ് എയർബാഗുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗ്രാന്റ് ഐ10 നിയോസ്, ഓറ, വെന്യൂ തുടങ്ങിയ മോഡലുകളിൽ ഏറെ വൈകാതെ തന്നെ ആറ് എയർബാഗുകൾ നൽകി പുറത്തിറക്കുമെന്നും ഹ്യൂണ്ടായി ഉറപ്പ് നൽകി.
പടിപടിയായാണ് ഹ്യുണ്ടായിയുടെ എല്ലാ വാഹനങ്ങളിലും കൂടുതൽ സുരക്ഷ ഫീച്ചറുകൾ സ്ഥാനം പിടിക്കുന്നത്. അടുത്തിടെ എല്ലാ മോഡലുകളിലും ത്രീ പോയന്റ് സീറ്റ് ബെൽറ്റും എല്ലാ സീറ്റുകളിലും സീറ്റ്‌ബെൽറ്റ് റിമൈൻഡറുകളും ഒരുക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!