കുറ്റ്യാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ത്രിദിന സമ്മേളനം നവംബർ 16,17,18 തിയ്യതികളിലായി ആയഞ്ചേരിയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി പ്രതിനിധി സമ്മേളനം, വൈറ്റ്ഗാർഡ് പരേഡ്, പൊതുസമ്മേളനം, കൗൺസിൽ മീറ്റ് എന്നിവ സംഘടിപ്പിക്കും. സമ്മേളന പ്രഖ്യാപനവും നസ്റുദ്ധീൻ അനുസ്മരണ സംഗമവും മുൻ പി എസ് സി മെമ്പർ ടി ടി ഇസ്മായിൽ ഉദ്ഗാടനം നിർവ്വഹിച്ചു. യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം ഷിബു മീരാൻ നസ്റുദ്ധീൻ അനുസ്മരണ പ്രഭാഷണം നടത്തി. സമ്മേളന പ്രചരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ ഏഴ് കേന്ദ്രങ്ങളിലായി മെഡിക്കൽ കേമ്പ്, ഭിന്നശേഷി സംഗമം, കലാ-സാഹിത്യ മത്സരം, സി എച്ച് അനുസ്മരണ സംഗമം, യൂത്ത് പാർലമെന്റ്, യുവതീ സംഗമം, സെമിനാർ എന്നിവ സംഘടിപ്പിക്കും.
സമ്മേളന പ്രഖ്യാപന ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എം.പി ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ പി. അമ്മത് മാസ്റ്റർ, സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി വി വി മുഹമ്മദലി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം അബൂബക്കർ മാസ്റ്റർ, കെ സി മുജീബ് റഹ്‌മാൻ ,സി കെ അബു മാസ്റ്റർ,എ വി നാസറുദ്ധീൻ, സി വി അഷ്റഫ് മാസ്റ്റർ, നസ്റുദ്ധീന്റെ പിതാവ് അസീസ് ഹാജി, ഷബീർ മേമുണ്ട മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ എ.പി മുനീർ, സാദിഖ് മണിയൂർ, പി അബ്ദു റഹ്മാൻ, എം എം മുഹമ്മദ്, ഇ പി സലീം, മൻസൂർ എടവലത്ത്, ജൈസൽ കുറ്റ്യാടി,റഫീഖ് മലയിൽ, വി എം റഷാദ്, അനസ് കടലാട്ട്, ആഷിഖ് കുന്നുമ്മൽ , സാബിർ കെ പി, സഫീർ എൻ പി , ഷാനിബ് ചെമ്പോട്
സംസാരിച്ചു. മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി എഫ് എം മുനീർ സ്വാഗതവും എം കെ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.