ടെക്സാസ്: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇക്വഡോര്‍ വെല്ലുവിളി മറികടന്ന് അര്‍ജന്റീന. മുഴുവന്‍ സമയത്ത് സമനിലയില്‍ പിരിഞ്ഞ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് അര്‍ജന്റീന പിടിച്ചത്. രണ്ട് കിക്കുകള്‍ തടഞ്ഞിട്ട് ലോകകപ്പിലെ അര്‍ജന്റീനയുടെ ഹീറോ എമിലിയാനോ മാര്‍ട്ടിനസ് ഒരിക്കല്‍ കൂടി രക്ഷക വേഷമണിഞ്ഞു. ഷൂട്ടൗട്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെസി പെനാല്‍ട്ടി പാഴാക്കി.
മത്സരത്തിലുടനീളം അര്‍ജന്റീനക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ഇക്വഡോര്‍ കീഴടങ്ങിയത്. കളിക്കിടയില്‍ സൂപ്പര്‍ താരം എനര് വലന്‍സിയ പെനാല്‍ട്ടി പാഴാക്കിയതും ചില സുവര്ണാവസരങ്ങള് തുലച്ചതും ഇക്വഡോറിന് വിനയായി.