കാരന്തൂര്‍: കാരന്തുര്‍ എംഎംഎല്‍പി സ്ൂളില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റുക്കിയ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.ഉമ്മര്‍ മാസ്റ്റര്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി. അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പുസ്തക പ്രകാശനം പി.ടി.എ സെക്രട്ടറി സിദ്ധിഖ് പ്രകാശനം ചെയ്തു. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ബഷീര്‍ കഥാപാത്രങ്ങള്‍ പുനരാവിഷ്‌കരിച്ചത് ശ്രദ്ധേയമായി. ബഷീറിന്റെ പൂവന്‍പഴം എന്ന കഥയാണ് കുട്ടികള്‍ ആവിഷ്‌കരിച്ചത്. ഒപ്പം കുട്ടികള്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ബഷീര്‍ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.