News Technology

ഇനി പതിനായിരത്തിൽ കൂടുതൽ ഫോളോവേഴ്സ് വേണ്ട; ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള ഏതൊരാൾക്കും സ്റ്റോറികളിൽ ലിങ്ക് ചേർക്കാം

  • 31st October 2021
  • 0 Comments

ഫേസ്ബുക്ക് പോലെ തന്നെ ജനശ്രദ്ധ ആകർഷിച്ച ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോം ആണ് ഇൻസ്റ്റഗ്രാം. ഫേസ്ബുക്ക് പോലെ തന്നെ തങ്ങളുടെ സുന്ദര നിമിഷങ്ങൾ സ്റ്റോറി ആയും പോസ്റ്റ് ആയും പങ്ക് വെക്കാൻ ഇൻസ്റ്റാഗ്രാമിലൂടെ സാധിക്കും.ഇപ്പോൾ പുതിയ അപ്ഡേഷനുമായി വന്നിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഇനിമുതൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള ഏതൊരാൾക്കും സ്റ്റോറികളിൽ ലിങ്ക് ചേർക്കാൻ കഴിയും. നേരത്തെ പതിനായിരത്തിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ളവർക്കാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. പുതിയ മാറ്റത്തോടെ ലിങ്ക് സ്റ്റിക്കറുകൾ ഉപയോഗിച്ച് ഏതൊരാൾക്കും തങ്ങളുടെ സ്റ്റോറികളിൽ ലിങ്കുകൾ ചേർക്കാൻ […]

Kerala

കോവിഡ് കാലത്തെ ബലി പെരുന്നാൾ അയമുട്ടി ഹാജിയുടെ നിരാശയും ഭാര്യ മറിയുമ്മയുടെ സന്തോഷവും

  • 30th July 2020
  • 0 Comments

സിബ്‌ഗത്തുള്ള കോഴിക്കോട് : കോവിഡ് കാലത്തെ ബലി പെരുന്നാളിനിടയിൽ സന്തോഷവും നിരാശയും പങ്കു വെക്കുകയാണ് കുന്ദമംഗലം പന്തീർപ്പാടം മൂലാടം മണ്ണിലെ അയമുട്ടിഹാജി, മറിയുമ്മ ദമ്പതികൾ. 85 വയസ് പ്രായത്തിനിടയിൽ ഇത്തവണയല്ലാതെ ഒരിക്കൽ പോലും പെരുന്നാളിന് പുറത്തിറങ്ങാതിരുന്നിട്ടില്ല എന്ന നിരാശയാണ് ഭർത്താവ് അയമുട്ടിഹാജിക്ക്. എന്നാൽ ജീവിതത്തിലാദ്യമായി കയ്യിലിട്ട മൈലാഞ്ചി ഭർത്താവ് നോക്കിയ സന്തോഷത്തിലാണ് മറിയുമ്മ. അയമുട്ടിഹാജി വർഷങ്ങളായി മൃഗ ബലിയിൽ പങ്കെടുത്തും പെരുന്നാൾ ദിനത്തിൽ പള്ളികളിലെത്തി നിസ്കാരം നടത്തിയും ഇത്രയും കാലം മുന്നോട്ട് പോയി. എന്നാൽ ജീവിച്ച രീതിയിൽ […]

Kerala

എന്തുകൊണ്ട് നമ്മുടെ കുട്ടികൾക്ക് നീതി ലഭിക്കാതെ പോകുന്നു കേരളത്തിലെ പോക്സോ കേസുകൾ

  • 23rd July 2020
  • 0 Comments

തിരുവനന്തപുരം: മാതാ പിതാക്കൾ, ബന്ധുക്കൾ, സ്കൂൾ,മദ്രസ്സ അധ്യാപകന്മാർ, തുടങ്ങി സംരക്ഷണം ലഭിക്കേണ്ടവരിൽ നിന്നും തന്നെ ക്രൂരമായി നമ്മുടെ കുട്ടികൾക്ക് പീഡനമേൽക്കേണ്ടി വരുന്ന വാർത്തകൾ ദിവസേന നമ്മൾക്ക് മുൻപിലേക്ക് കടന്നു വരികയാണ്. വർഷം കൂടുംതോറും ഇത്തരം പോക്സോ കേസുകളുടെ എണ്ണവും സംസ്ഥാനത്ത് ക്രമാതീതമായി വർധിക്കുകയാണ്. തക്കതായ ശിക്ഷ ഇത്തരം ആളുകൾക്ക് ലഭ്യമാക്കേണ്ടതുണ്ടെന്നത് തർക്കമില്ലാത്ത കാര്യവും തന്നെയാണ്. എന്നാൽ പല പോക്സോ കേസുകളിലും എന്ത് കൊണ്ട് ജനങ്ങൾക്ക് രണ്ടഭിപ്രായം വരുന്നുവെന്നും നീതി ലഭിക്കാതെ വരുന്നുവെന്നതും ശ്രദ്ധേയമാണ്. . ചിലത് സ്വാധീനം […]

Kerala

കരളുറപ്പോടെ കോവിഡിനെ തോല്‍പിച്ച് മുഹമ്മദ് അസറുദ്ദീന്‍

  • 16th July 2020
  • 0 Comments

കാസർഗോഡ് : കോവിഡ് ബാധിച്ച് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന 50 ദിനങ്ങള്‍ തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് 26 കാരനായ മുഹമ്മദ് അസറുദ്ദീന്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഓരോതവണയും കോവിഡ് പരിശോധനഫലം പോസറ്റീവായി തന്നെ തുടര്‍ന്നപ്പോള്‍ മാനസിക പിന്തുണ നല്‍കിയവരാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും നേഴ്‌സുമാരുമെന്ന് അസറുദ്ദീന്റെ ജീവിതം സാക്ഷ്യപ്പെടുന്നു. മഹാരാഷ്ട്രയില്‍ നിന്നെത്തിയ അസറുദ്ദീന് മെയ് 25 നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് 50 ദിനങ്ങളാണ് രോഗത്തോട് മല്ലടിച്ച് അസറുദ്ദീന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഇതിനിടയില്‍ […]

Culture

ബഷീര്‍ അനുസ്മരണം; ബഷീര്‍ കഥാപാത്രങ്ങള്‍ പുനരാവിഷ്‌കരിച്ചു

കാരന്തൂര്‍: കാരന്തുര്‍ എംഎംഎല്‍പി സ്ൂളില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റുക്കിയ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.ഉമ്മര്‍ മാസ്റ്റര്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി. അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പുസ്തക പ്രകാശനം പി.ടി.എ സെക്രട്ടറി സിദ്ധിഖ് പ്രകാശനം ചെയ്തു. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ബഷീര്‍ കഥാപാത്രങ്ങള്‍ പുനരാവിഷ്‌കരിച്ചത് ശ്രദ്ധേയമായി. ബഷീറിന്റെ പൂവന്‍പഴം എന്ന കഥയാണ് കുട്ടികള്‍ ആവിഷ്‌കരിച്ചത്. ഒപ്പം കുട്ടികള്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ബഷീര്‍ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.

error: Protected Content !!