കണ്ണൂര്‍: മമ്പറത്ത് യു കെ ജി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. പറമ്പായി സ്വദേശികളായ അബ്ദുള്‍ നാസറിന്റെയും ഹസ്‌നത്തിന്റെയും മകളായ സന്‍ഹ മറിയാണ്് (5) മരിച്ചത്. വീടിന് മുന്‍പിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ സന്‍ഹ മറിയത്തെ ഇന്നലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.