National Trending

എന്‍.ഡി.എക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് എന്‍ ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എന്‍ ചന്ദ്രബാബു നായിഡു. ബിജെപിക്കൊപ്പമെന്ന് തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു. ടിഡിപി ഇപ്പോള്‍ എന്‍ഡിഎയിലാണ്. ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താന്‍ പങ്കെടുക്കും. ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ട വ്യക്തിയാണ് താനെന്നും ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. നായിഡുവിനെ ഇന്ത്യാ മുന്നണിയിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ആന്ധയില്‍ മികച്ച വിജയം സമ്മാനിച്ചതിന് ചന്ദ്രബാബു നായിഡു ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയ്ക്കാണ് ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഭരണം ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ജനങ്ങളുടെ ഭരണം ഉണ്ടാകണം. അവര്‍ കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കണം. ജനങ്ങള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!