സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 50 പേര് വിദേശത്തുനിന്ന് എത്തിയവരാണ്. സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര് രോഗമുക്തരായി.
തിരുവനന്തപുരം 5 കൊല്ലം 2 പത്തനംതിട്ട 11 ആലപ്പുഴ 5 കോട്ടയം 1 ഇടുക്കി 3 എറണാകുളം 10 തൃശൂര്‍ 8, പാലക്കാട് 40 മലപ്പുറം 18 വയനാട് 3 കോഴിക്കോട് 4 കാസര്‍കോട് 1. എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.