ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ് സി ഐസ്വാൾ എഫ് സി മത്സരം സമനിലയിൽ പിരിഞ്ഞു. രണ്ടു ഗോളുകളും പിറന്നത് ആദ്യ പകുതിയിൽ ആയിരുന്നു. ആദ്യം മുതൽ അറ്റാക്ക് ചെയ്തു കളിച്ച ഗോകുലം കേരളയെ തടയിടാൻ ഐസ്വാൾ ഡിഫെൻഡേസിനായി, മറുവശത്ത് വീണുകിട്ടിയ അവസരം 13 ആം മിനിറ്റിൽ ഗോൾ ആക്കുന്നതിൽ ഐസ്വാൾ വിജയിച്ചു. മറുപടി ഗോളിനായി നന്നായി പണിപ്പെട്ട ഗോകുലത്തിന് ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിലാണ് ക്യാപ്റ്റൻ സസെർജിയോ നൽകിയ പാസ്സിലൂടെ മലയാളി താരം റിഷാദ് ഗോൾ നേടുന്നത്. ഐസ്വാൾ കീപ്പർക്ക് സേവ് ചെയ്യാൻ അവസരം നൽകാതെ ഷോട്ട് ലക്‌ഷ്യം കണ്ടപ്പോൾ സ്കോർ ആദ്യ പകുതിയിൽ 1 -1.
വിരസമായി തുടങ്ങിയ രണ്ടാം പകുതിയിൽ, ഗോകുലം അനിവാര്യമായ സുബ്സ്റ്റിട്യൂഷൻസ് നടത്തി, കളി കൂടുതൽ ചൂടുപിടിപ്പിച്ചെങ്കിലും ഗോൾ കണ്ടെത്താനാവാതെ വന്നു, സ്പാനിഷ് താരം ആബെലേഡോ യുടെ ഒട്ടനവധി ഷോട്ടുകൾ പോസ്റ്റിലുരസി കടന്നുപോയി, ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്കോർ 1 -1.ഇതോടെ 3 കളികളിൽ നിന്ന് 5 പോയിന്റ്‌സുമായി ഗോകുലം നാലാം സ്ഥാനത്താണ്, ലീഗിലെ അടുത്ത മത്സരവും ടീമിന് ഹോം മത്സരം തന്നെയാണ്, ഡിസംബർ 7 ശനിയാഴ്ച ടീം ചർച്ചിൽ ബ്രോതേഴ്സ് എഫ് സി ഗോവ യെ നേരിടും. രാത്രി 7 ന്നാണ് മത്സരം.