National News

ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും;പാർട്ടിയിൽ പിടിച്ചെടുത്തത് ചരസ്, എംഡിഎംഎ, കൊക്കെയ്ന്‍ ; ആര്യന്റെ ലെന്‍സ് കെയ്‌സിലും മയക്കുമരുന്ന്

കോർഡിലിയ ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും.കോടതി അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡിയിൽ കൂടുതൽ എൻസിബി ആവശ്യപ്പെട്ടേക്കില്ല. കോടതിയിൽ ഹാജരാക്കുന്ന മുറയ്ക്ക് ആരുന്റെ അഭിഭാഷകർ ജാമ്യപേക്ഷ ഫയൽ ചെയ്യും.

ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപ്പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എൻസിബി ചുമത്തിയത്. ബോളിവുഡിന് ലക്ഷ്യംവെച്ചുള്ള ബോധപൂർവ്വമുള്ള നീക്കമാണെന്ന ആരോപണങ്ങൾ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ നിഷേധിച്ചു. ഇന്നലെയാണ് ആര്യൻ ഖാൻ ഉൾപ്പടെ എട്ടു പേരെ എൻസിബി അറസ്റ്റു ചെയ്തത്.

കപ്പലിൽ നിന്ന് 1.33 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് എൻസിബി കോടതിയിൽ വ്യക്തമാക്കിയത്. കപ്പലിൽനിന്ന് കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തെന്ന് എൻസിബി അറിയിച്ചു.
ര്യന്‍ഖാന്റെ ലെന്‍സ് കെയ്‌സില്‍നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളുടെ സാനിറ്ററി പാഡുകള്‍ക്ക് ഇടയില്‍ നിന്നും മരുന്ന് പെട്ടികളില്‍ നിന്നും മയക്കുമരുന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ആര്യന്‍ ഖാന്‍ ലെന്‍സ് കെയ്‌സില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതായാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത് . റെയ്ഡില്‍ പെണ്‍കുട്ടികളുടെ സാനിറ്ററി പാഡുകള്‍ക്ക് ഇടയില്‍ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. മരുന്ന് പെട്ടികളില്‍ നിന്നും ലഹരി മരുന്ന് കണ്ടെടുത്തിട്ടുണ്ട്. ചരസ്, എംഡിഎംഎ, കൊക്കെയ്ന്‍ അടക്കമുള്ളവയാണ് റെയ്ഡില്‍ പിടികൂടിയത് . നിരോധിത മയക്കുമരുന്നുകളെക്കുറിച്ച് ആര്യന്‍ ഖാനും സുഹൃത്തുക്കളും ഒട്ടേറേ തവണ ചാറ്റ് ചെയ്തിരുന്നതായി വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ വ്യക്തമായി.

ശനിയാഴ്ച രാത്രി ഉൾക്കടലിൽ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെയാണ് ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു ആര്യനെ അറസ്റ്റ് ചെയ്തത്. ആര്യന് പുറമേ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കോടതിയില്‍ ഹാജരാക്കിയ ആര്യന്‍ അടക്കമുള്ളവരെ ഒക്ടോബര്‍ നാല് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അതെ സമയം രണ്ടു യുവതികൾ അടക്കം അഞ്ചുപേര്‍ എന്‍.സി.ബി.യുടെ കസ്റ്റഡിയിലാണ്.

ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുലക്ഷം രൂപയായിരുന്നു ടിക്കറ്റ്. ആര്യന്‍ഖാന്‍ പ്രത്യേക ക്ഷണിതാവായിരുന്നു എന്നാണ് വിവരം . പിടിയിലായവരില്‍ ഡല്‍ഹിയിലെ ഒരു വ്യവസായിയുടെ മക്കളും ഉൾപ്പെട്ടിട്ടുണ്ട് .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!