തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 15 ശാഖകള്‍ പൂട്ടൂന്നു. പണയം വെച്ച വസ്തുക്കള്‍ തിരിച്ചെടുത്ത് വായ്പ തീര്‍ക്കാന്‍ ഇടപാടുകാര്‍ക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ച് പത്രപരസ്യത്തിലൂടെയാണ് മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ തൊഴിലാളി സമരം നടക്കുന്ന 300 ഓളം ശാഖകള്‍ അടച്ചു പൂട്ടുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. മലപ്പുറം, കോട്ടക്കല്‍ ചങ്കുവെട്ടി, ഭരണിക്കാവ്, തിരുവനന്തപുരം ഉള്ളൂര്‍, എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, തെങ്ങണ, പൊന്നാരിമംഗലം, പെരിങ്ങമല, പുനലൂര്‍, പാലക്കാട് സുല്‍ത്താന്‍പേട്ട, കുമളി കൊളുത്തുപാലം, പതിരിപാല എന്നീ മുത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ അടച്ചു പൂട്ടൂന്നതായാണ് പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്.
അതേ സമയം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് വീണ്ടും തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് വെച്ച് ഇന്നുച്ചയ്ക്ക് നടക്കുന്ന ചര്‍ച്ചയില്‍ മുത്തൂറ്റ് ഫിനാന്‍സ് പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

