പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ വിമതസ്ഥാനാര്‍ത്ഥി. കേരളാകോണ്‍ഗ്രസ് എം അംഗവും പി ജെ ജോസഫ് അനുകൂലിയുമായ വര്‍ഗീസ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി. പി ജെ ജോസഫിന്റെ പിഎയ്ക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
എന്നാല്‍, കര്‍ഷക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വര്‍ഗീസ് ഡമ്മി സ്ഥാനാര്‍ത്ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷം ഉന്നയിച്ചു. അതേസമയം ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് പി ജെ ജോസഫ് ആവര്‍ത്തിച്ചു.