കോഴിക്കോട്; സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ആറിന് രാവിലെ 10.30ന് വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പുരുഷന്‍മാര്‍ക്കായി സംവരണം ചെയ്ത റിലേഷന്‍ഷിപ്പ് ഓഫീസര്‍, ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജര്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കും സ്ത്രീകള്‍ക്കായി സംവരണം ചെയ്ത നേഴ്സ് ഒഴിവുകളിലേക്കുമാണ് അഭിമുഖം.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 – 2370176.
ജോലി ഒഴിവ്

