സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി . തിരുവനന്തപുരം മെഡിക്കൽ കേളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് (70) ആണ് മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖങ്ങളും ബാധിച്ചിരുന്നു.
അതേസമയം, കൊവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് കാസർഗോഡ് ചാലിങ്കൽ സ്വദേശി പി ഷംസുദീനാണ് (53) ഇന്ന് മരിച്ച രണ്ടാമത്തെ ആൾ.

