വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റായി പി കെ ബാപ്പു ഹാജിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കൗൺസിൽ യോഗത്തിൽ വച്ചാണ് ബാപ്പു ഹാജിയെ തെരഞ്ഞെടുത്തത്. സുനിൽകുമാർ ജനറൽ സെക്രട്ടറിയായും ജി.ജി. കെ തോമസ് ട്രഷററായും പുതുതായി കമ്മിറ്റിയിൽ തിരഞ്ഞെടുത്തു.അത്തോളി മിയാമി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൗൺസിൽ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. 1030 പേർ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. കൗൺസിൽ യോഗം വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു.സ്വാഗതം ഏറത്ത് ഇഖ്ബാൽ പറഞ്ഞു. ജില്ലാ സിക്രട്ടറി എം.ബാബു മോൻ നന്ദി അറിയിച്ചു സംസാരിച്ചു. സംസ്ഥാന നേതാക്കളായ ദേവസ്യ മേച്ചേരി, കുഞ്ഞാവു ഹാജി, ദേവരാജൻ / തോമസ് കുട്ടി, അബൂ ദുൽഹമീദ്, അഹമ്മദ് ഷെരീഫ്,സണ്ണി പൈപിള്ളിൽ,ബാബു കോട്ടയിൽ,വിഎം ലത്തീഫ് ,അഡ്വക്കേറ്റ് റിയാസ് സുബൈദ നാസർ, സലിം രാമനാട്ടുകര,തുടങ്ങിയവർ സംസാരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റായി പി കെ ബാപ്പു ഹാജിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു

