Entertainment News

ജോമോൻ പനച്ചേലിനെ ഇഷ്ട്ടപ്പെട്ടു; പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ബാബുരാജിനെ ക്ഷണിച്ച് വിശാൽ

ആമസോണിൽ റിലീസ് ചെയ്ത ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് മികച്ച നിരൂപക പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.ഇപ്പോൾ ജോജി യില്‍ ബാബുരാജ് അവതരിപ്പിച്ച ‘ജോമോന്‍ പനച്ചേല്‍’ എന്ന കഥാപാത്രത്തെ അഭിനന്ദിച്ച് തമിഴ് നടൻ വിശാൽ രംഗത്തെത്തിയിരിക്കുകയാണ് .സിനിമയിലെ ബാബുരാജിന്റെ പ്രകടനം ഇഷ്ട്ടപെട്ടതിനെ തുടർന്ന് വിശാൽ നായകനാകുന്ന തു പ എന്ന സിനിമയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരം. ശരവണൻ ആണ് സംവിധായകൻ. തെലുങ്ക് തമിഴ് താരം ഡിംപിള്‍ ഹയതിയാണ് നായിക. ഒടിടി റിലീസിലൂടെ ചിത്രം രാജ്യം മുഴവൻ ചർച്ചയായിരുന്നു. ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം മികച്ച കഥാപാത്രമായി എല്ലാവരും പറഞ്ഞിരുന്നത് ബാബുരാജ് ചെയ്ത ജോമോൻ എന്ന കഥാപാത്രത്തെയായിരുന്നു.

സിനിമയിൽ ഒരു പ്രധാന കഥാപത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. നെഗറ്റീവ് ഷെയ്‍ഡ് ഉള്ള കഥാപാത്രമാണെങ്കിലും ‘വില്ലന്‍’ എന്ന് പറയാനാവില്ലെന്ന് ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വിശാൽ നേരിട്ട് ഫോൺ ചെയ്താണ് ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും ബാബുരാജ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!