എം കെ രാഘവന്റെ വിജയത്തോടനുബന്ധിച്ച് വിജയാഹ്ലാദപ്രകടനവുമായി കുന്നമംഗലം യു ഡി എഫ് കമ്മിറ്റി.കുന്നമംഗലം ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം ഐ എം ഗേറ്റ്ന് ശേഷം ടൗണ് വരെ നീണ്ടു. രാഘവൻ എം പി കുന്നമംഗലത്ത് വരികയും വോട്ടർമാരോട് നന്ദി പറയുകയും ചെയ്തു. മുൻ എം എൽ എ യു സി രാമൻ, എം പി കേളികുട്ടി,എം ബാബുമോൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, എ കെ ഷൌക്കത്ത് അലി, സി വി സംജിത്, ഐ മുഹമ്മദ് കോയ, ഷിജു മൂപ്രകുന്ന്, ശിഹാബ് പാലക്കൽ എന്നിവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു.
എം കെ രാഘവന്റെ വിജയം;വിജയാഹ്ലാദപ്രകടനവുമായി കുന്നമംഗലം യു ഡി എഫ് കമ്മിറ്റി
