National

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാകാം: മദ്യനയ അഴിമതി കേസില്‍ ഇഡി സമന്‍സിന് മറുപടി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

മദ്യനയ അഴിമതി കേസില്‍ ഇഡി സമന്‍സിന് മറുപടി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഇഡിയെ അറിയിച്ചു. മാര്‍ച്ച് 12ന് ശേഷമുള്ള ഏതെങ്കിലും ദിവസമേ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കൂവെന്നും അദ്ദേഹം ഇഡി സമന്‍സിന് മറുപടി നല്‍കി.കേസില്‍ നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി അരവിന്ദ് കെജ്‌രിവാളിന് സമന്‍സ് അയച്ചിരുന്നു. കേസില്‍ നേരത്തെ അയച്ച സമന്‍സുകള്‍ക്ക്, കേസ് കോടതിയുടെ പരിഗണനയിലാണെന്നും തീരുമാനം വരുന്നത് വരെ ഇഡി കാത്തിരിക്കണമെന്നും പറഞ്ഞാണ് സമന്‍സ് തള്ളിയത്. അതേസമയം ഇന്ത്യാസഖ്യത്തിലെ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നാണ് അരവിന്ദ് കെജ്‌രിവാളിന്‍റെയും എഎപിയുടെയും വാദം.പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. കേസില്‍ നേരത്തെ ഇഡി അയച്ച സമന്‍സുകളില്‍ പൂര്‍ണ വിവരങ്ങളൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. ഇതിനിടെയാണ് ഇഡി സമന്‍സ് അയച്ചതെന്നും അതാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വാദം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!