മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ.ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും നേരിടുകയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. വിജയയാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് പദവി ഒഴിയുകയാണെന്ന് ഇ.ശ്രീധരന്‍ രാവിലെ പ്രഖ്യാപിച്ചിരുന്നു.കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കും.
ഇ.ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നു. കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന കേന്ദ്ര മന്ത്രി വി.മുരളീധരനായിരിക്കും ബി.ജെ.പിയെ നയിക്കുകയെന്നാണ് നേതൃത്വം ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. ഇ.ശ്രീധരന്‍ മത്സരിക്കാന്‍ സന്നദ്ധനായതോടെയാണ് തീരുമാനം മാറ്റിയത്.
പൊന്നാനിയില്‍ മത്സരിക്കാനാണ് താല്‍പര്യമെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. വീടിനടുത്ത മണ്ഡലം എന്നതാണ് ഇതിന് കാരണമായി പറയുന്നത്. തൃപ്പൂണിത്തുറയില്‍ ഇ.ശ്രീധരനെ മത്സരിപ്പിക്കാനായിരുന്നു ബി.ജെ.പി നേതൃത്വത്തിന് താല്‍പര്യം.
കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് രാവിലെ ഇ.ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനം. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലായിരിക്കും പ്രവര്‍ത്തനം. ഡിജിറ്റല്‍ സന്ദേശങ്ങളിലൂടെയാകും ജനങ്ങളെ സമീപിക്കുക. വീടുകള്‍ കയറിയുള്ള പ്രചരണം ഉണ്ടാകില്ലെന്നും ഇ.ശ്രീധരന്‍