Trending

സ്വർണവില 62,​000 കടന്ന് മുന്നേറി

ഇന്ന് ഒറ്റയടിക്ക് 840 രൂപ വർധിച്ച് സ്വർണവില 62,​000 കടന്ന് മുന്നേറി.ഇന്നലെ സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇന്ന് വീണ്ടും കൂടുകയായിരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 62,​480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 105 രൂപ വർദ്ധിച്ച് 7,​810 രൂപയിലെത്തി.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 90 രൂപ വർദ്ധിച്ച് 6,​455 രൂപയായി ഉയർന്നു. അപൂർവമായേ ഇത്രയും വർദ്ധനവ് ഒരു ദിവസം സ്വർണവിലയിൽ രേഖപ്പെടുത്താറുള്ളൂ. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 61,640 രൂപയായത് സ്വർണം വാങ്ങുന്നവർക്ക് അൽപം ആശ്വാസമായിരുന്നുവെങ്കിൽ ഇന്ന് ആശങ്കയായി അത് മാറി.രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വർണവില വർദ്ധനയ്ക്ക് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 87.18ലെത്തിയിരുന്നു. ട്രംപ് ഭരണകൂടം താരിഫ് നടപടികൾ താൽക്കാലികമായി നിർത്തിയത് ആഗോള വിപണിയിൽ സ്വർണത്തിന് തിരിച്ചടിയായെങ്കിലും ഇവിടെ വില വർദ്ധിക്കാൻ കാരണമായത് രൂപയുടെ മൂല്യം ഇടിഞ്ഞതാണ്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!