സൗബിൻ ഷാഹിർ നായകനായി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ജിന്ന്’ന്റെ റിലീസ് പ്രഖ്യാപിച്ചു.ജിന്ന് ഡിസംബർ 30 റിലീസ് ചെയ്യുമാണ് സിദ്ധാർത്ഥ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഒരു മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രം വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെപിഎസി ലളിത, ജഫാർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു. കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍ ആണ്. സംഗീതം പ്രശാന്ത് പിള്ള. മൃദുല്‍ വി നാഥ്, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിന്‍ ജോയ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ജംനീഷ് തയ്യില്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.അതേസമയം, ‘ചതുരം’ എന്ന ചിത്രമാണ് സിദ്ധാര്‍ഥ് ഭരതന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം
സിദ്ധാര്‍ത്ഥ് ഭരതന്‍ സൗബിൻ ഷാഹിർ ചിത്രം ‘ജിന്ന്’ ഡിസംബർ 30 ന്

